Categories
ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂരഹിതര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു.
Trending News

കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിന്റെ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂരഹിതരുടെ കുടില്‍കെട്ടി സമരം. രാവിലെ ആറുമണിയോടെയാണ് സമഗ്ര ഭൂസമര സമിതി എന്ന സംഘടനയുടെ പേരില്‍ ഇരുപത്തഞ്ചോളം പേര് എസ്റ്റേറ്റിന്റെ അധീനതയിലുള്ള ഭൂമി കയ്യേറി കുടില്‍കെട്ടിയത്. സര്‍ക്കാര്‍ വക ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
Also Read
കുടില്കെട്ടിയതിനെ എതിര്‍ത്ത് എസ്റ്റേറ്റ് ജീവനക്കാര്‍ രംഗത്തുവന്നത് സംഘര്‍ഷത്തിനിടയാക്കി. മണിമല പോലീസ് സംഘം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ അവസരം നല്‍കാമെന്ന ഉറപ്പിന്മേല് മൂന്നുമണിക്കൂറിനുശേഷം ഭൂസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്