Categories
news

ചെന്നൈയ്ക്ക് ഭീഷണിയുമായി വര്‍ദ ചുഴലികൊടുങ്കാറ്റ്.

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘വര്‍ദ’ ചുഴലികൊടുങ്കാറ്റ് ചെന്നൈയില്‍ ദുരന്തം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റുണ്ടാവുകയെന്ന് നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ചെന്നൈ, നെല്ലൂര്‍, കാഞ്ചിപുരം, തിരുവണ്ണാമല എന്നീ ജില്ലകളില്‍ ഇന്ന് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബാഹുലേയന്‍ തമ്പി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയും ദേശീയ ദുരന്ത നിവാരണസേനയും തയ്യാറായിട്ടുണ്ട്. വര്‍ദ ചുഴലികൊടുങ്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ മെട്രോ ട്രെയിനുകളുടെ വേഗത കുറച്ചു. കാറ്റിന്റെ വേഗത കൂടിയാല്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ നിവാസികള്‍ ഭയാശങ്കകളിലാണ്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest