Categories
ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്.ബി.ടിയില്‍ സംഘര്‍ഷം.
Trending News

കൊല്ലം:കരുനാഗപ്പള്ളി വവ്വക്കാവ് എസ്.ബി.ടിയില്‍ ചില്ലറക്ഷാമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ബാങ്കിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. രാവിലെ എട്ടു മുതല്‍ നോട്ട് മാറാനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുമായി വന്‍ ജനാവലി തന്നെ ബാങ്കിലുണ്ടായിരുന്നു. എന്നാല്‍ 12മണിയോടെ ബാങ്കിലെ പണം തീരുകയും രാവിലെ മുതല്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് പണം നല്കാന് കഴിയാതെ വരികയും ചെയ്തു. ഉച്ചക്ക് ശേഷം കൊല്ലത്തെ പ്രധാന ശാഖയില്‍ പണമെത്തിച്ച് നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ബാങ്കിന്റെ വാതില്‍, ജനല്‍ ഗ്ലാസുകള്‍ എന്നിവ തകര്‍ന്നു.ഓച്ചിറ പോലീസ് സ്ഥലത്തെത്തിയെങ്കിലും ബാങ്കിനുണ്ടായ നഷ്ടം ഉപഭോക്താക്കള്‍ പരിഹരിക്കാമെന്ന് അറിയിച്ചതോടെകേസെടുക്കാതെ മടങ്ങുകയായിരുന്നു.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്