Categories
news

ചില്ലറക്ഷാമത്തിനു പരിഹാരമായി നേര്‍ച്ച പെട്ടികള്‍ തുറന്നിട്ട് പള്ളി അധികൃതര്‍.

കൊച്ചി: ചില്ലറ ക്ഷാമം രൂക്ഷമായപ്പോള്‍ ഇടവക അംഗങ്ങള്‍ക്ക്‌ നേര്‍ച്ച പെട്ടികള്‍ തുറന്ന് കൊടുത്ത് ഇടപ്പള്ളി പുക്കാട്ടുപടി തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍പള്ളി അധികൃതര്‍ മാതൃകയായി. കയ്യില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ചില്ലറയില്ലാതെ ഇടവക അംഗങ്ങള്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഈ തീരുമാനമെന്നാണ് പള്ളി അധികൃതര്‍ അറിയിച്ചത്.rupee-church-jpg-image-784-410

ഞായറാഴ്ച്ച പള്ളിയില്‍ നടന്ന  കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ.ജിമ്മി പൂച്ചക്കാടാണ് പള്ളിക്കകത്തെ നേര്‍ച്ചക്കുറ്റികള്‍ തുറന്നിട്ട വിവരം അറിയിച്ചത്. ആവശ്യമുള്ളവര്‍ക്ക് പണമെടുത്ത ശേഷം ലഭിക്കുന്ന മുറയ്ക്ക് തിരിച്ചിടാം. ചില്ലറയില്ലാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് ഇത് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest