Categories
ചിന്നമ്മയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല; എഡിഎംകെ പ്രവര്ത്തകന് ജയലളിതയുടെ സ്മാരകത്തിനു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.
Trending News




Also Read
ചെന്നൈ: തമിഴകത്തിന്റെ അമരത്ത് ഇരിപ്പുറപ്പിക്കും മുമ്പേ ശശികലയ്ക്കെതിരെ പ്രതിഷേധങ്ങളും പൊട്ടിപുറപ്പെട്ടു തുടങ്ങി. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല നടരാജന് അധികാരമേറ്റെടുത്തതില്‍ പ്രതിഷേധിച്ച് എ ഡി എം കെ പ്രവര്ത്തകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയലളിതയുടെ ശവകുടീരത്തിനു മുന്നില്‍ വച്ചായിരുന്നു കെ.ശിവാജി ആനന്ദ് എന്ന പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എലിവിഷം കഴിച്ച് അവശ നിലയിലായിരുന്ന ഇയാളെ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആനന്ദിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പില്‍ നിന്നാണ് ശശികലയുടെ സ്ഥാനാരോഹണമാണ് ആത്മഹത്യാ പ്രേരണയെന്നുള്ള വിവരം ലഭിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്