Categories
news

ഗോസിപ്പുകള്‍ക്ക് വിരാമം: ഭാവന വിവാഹിതയാകുന്നു.

കൊച്ചി: നിരവധി വിവാഹ ഗോസിപ്പുകള്‍ക്ക് ശേഷം വിവാഹകാര്യം വെളിപ്പെടുത്തി നടി ഭാവന. കന്നട സിനിമാ നിര്‍മാതാവാണ് താരത്തിന്റെ വരന്‍. അടുത്തമാസം ഏപ്രിലിലാകും വിവാഹമെന്നും സൂചനയുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹത്തീയ്യതി അടുക്കുമ്പോള്‍ മാത്രമേ വരന്റെ പേര് വെളിപ്പെടുത്തുകയുള്ളൂവെന്നും ഭാവന പറഞ്ഞു.

 

തന്റെ അച്ഛന്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ അതിനാല്‍ വിവാഹം ആര്‍ഭാടമായി നടത്തില്ലായെന്നും തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും നടക്കുകയെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹണീ ബീ ടൂ വിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്.

0Shares

The Latest