Categories
news

ഗോവയില്‍ വന്‍ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്.

പനാജി: ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ല്യു 2374 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടു.  ഗോവയിലെ ദാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 360 ഡ്രിഗ്രി കറങ്ങിത്തിരിഞ്ഞാണ് നിന്നത്. വിമാനത്തിന് സാരമായി കേടുപാട് സംഭവിച്ചു. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.


യാത്രക്കാരും ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 161 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരല്ല. അപകടത്തെ തുടര്‍ന്ന് പല വിമാനങ്ങളും വൈകി. അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest