Categories
ഗള്‍ഫ് കീഴടക്കി പുലിമുരുകന്‍.
Trending News




ദുബായ്: കേരളത്തിന് പുറമേ ഗള്‍ഫിലും പുലിമുരുകന്‍ ചരിത്രമെഴുതുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണു റിലീസിങ്ങിന്റെ ആദ്യദിവസം പുലിമുരുകന്‍ നേടിയത്. ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പാണ് പുലിമുരുകനു ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നത്. രജനീകാന്തിന്റെ കബാലിയുടെയും സല്‍മാന്‍ ഖാന്‍ന്റെ സുല്‍ത്താന്റെയും ഗള്‍ഫ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുലിമരുകന്‍ തകര്‍ക്കുമെന്നാണു തിയേറ്ററുകളില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. യുഎഇയില്‍ നൂറും, മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ 160 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Also Read
ആദ്യ ദിനങ്ങളില്‍ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം ഹൗസ്ഫുള്ളായിരുന്നു. ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം മുന്‍കൂര്‍ വിറ്റുപോയിരുന്നു. ഒരാഴ്ചത്തേക്ക് പല തിയറ്ററുകളിലും ചിത്രത്തിനു ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ് ദുബായില്‍ നിലവിലുള്ളത്. ഈ തരംഗം തുടരുകയാണെങ്കില്‍ ഗള്‍ഫില്‍ നൂറുദിനം ഓടുന്ന ആദ്യമലയാള ചിത്രം എന്ന ചരിത്രവും പുലിമുരുകന് സ്വന്തമാകും. മോഹന്‍ലാലിന്റെ തന്നെ ദൃശ്യം, മമ്മൂട്ടിയുടെ രാജമാണിക്യം, നിവിന്‍ പോളിയുടെ പ്രേമം തുടങ്ങിയവയാണ് ഇതിനു മുന്‍പു ഗള്‍ഫില്‍ വന്‍തോതില്‍ കളക്ഷന്‍ നേടിയ മലയാള സിനിമകള്‍. പക്ഷേ ഈ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ്
പുലിമുരുകന്‍.
Sorry, there was a YouTube error.