Categories
news

ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.

ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള മൂന്നാമത്തെ ഉന്നത തല ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ ഇന്ത്യാസന്ദര്‍ശനമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. അടുത്തമാസം മൂന്നിന് ഇന്ത്യയിലെത്തുന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
quator-prime-minister

ഇന്ത്യയും ഖത്തറും തമ്മില്‍ തുടരുന്ന ചരിത്രപരമായ സൗഹൃദവും വ്യാപാര, വാണിജ്യ സൗഹൃദ ബന്ധം ശക്തമാക്കുന്നതിനും കൂടുതല്‍ മേഖലകളില്‍ സഹകരണം സ്ഥാപിക്കുന്നതിനും ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴി കാരണമാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.

quator-prime-minister1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest