Categories
ക്ഷയരോഗ ബാക്ടീരിയ ഇന്ത്യയില്‍ വ്യാപകമാകുന്നതായി പഠനറിപ്പോര്‍ട്ട്.
Trending News




Also Read
ദില്ലി: ചൈനയില്‍ നിന്നുള്ള ക്ഷയരോഗ ബാക്ടീരിയകള്‍ ഇന്ത്യയില്‍ വ്യാപകമായി കാണുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്. ക്ഷയരോഗം പരത്തുന്ന മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയകളുടെ ചൈനയില്‍ മാത്രം കാണപ്പെടുന്ന സ്ട്രെയിന്‍ (വിഭാഗം) ആണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ദില്ലി ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ക്ഷയരോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
മരുന്ന് പ്രതിരോധ ശേഷി നേടിയ ക്ഷയരോഗ ബാക്ടീരിയകളും ഇന്ത്യയില്‍ അധികമാണ്. 2015 ലെ കണക്ക് പ്രകാരം മരുന്ന് പ്രതിരോധമുള്ള 4,80,000 ക്ഷയരോഗികള്‍ ലോകത്തുണ്ട്. ഇതിൽ പകുതിയോളം ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഉള്ളത്. ചൈനയില്‍ നിന്നുള്ള ബക്ടീരിയ സ്ട്രെയിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ സംഭവം ഭീതി പരത്തുന്നതാണ്. പ്രതിദിനം 5000 പേരാണ് ലോകത്തില്‍ ക്ഷയരോഗത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. ഇന്ത്യയില്‍ 1400 പേര് ഓരോ ദിവസവും ക്ഷയരോഗം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്