Categories
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി.
Trending News

Also Read
ക്യൂബ: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ രാഷ്ട്രത്തലവനുമായിരുന്ന ഫിദല്‍ അലക്‌സാണ്ഡ്‌റ്രോ കാസ്‌ട്രോ റുസ് അന്തരിച്ചു. മൂന്നര പതിറ്റാണ്ടു കാലത്തോളം ക്യൂബന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാചാര്യനുമായിരുന്ന കാസ്‌ട്രോവിന് മരിക്കുമ്പോള്‍ 90 വയസ്സായിരുന്നു. പ്രാദേശിക സമയം രാത്രി 10.30 യോടെയായിരുന്നു അന്ത്യം. മരണ വിവരം ക്യൂബന്‍ ടെലിവിഷനാണ് ഔദ്യോഗികമായി അറിയിച്ചത്.
1926 ഓഗസ്റ്റ് 13 ന് ക്യൂബയിലെ ബിറാനിലെ ഹോള്‍ഗ്വിന്‍ പ്രവിശ്യയില്‍ ജനിച്ച അദ്ദേഹം ലോകം കണ്ട എക്കാലത്തെയും കറകളഞ്ഞ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായിരുന്നു. മുതലാളിത്തത്തെയും സാമ്രാജ്യത്ത്വത്തെയും ചെറുത്ത് ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കിമാറ്റി.
സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ഡൊമനിക്കന്‍ റിപ്പബ്ലിക്കിലും കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുക്കുകയും ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ ദേശീയവല്‍ക്കരിക്കാന്‍ ധീരമായ പോരാട്ടം നടത്തുകയും ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെയാണ് അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ നിഷ്‌കാസനം ചെയ്ത് അധികാരം പിടിച്ചെടുത്തത്ത്.
1965 ല്‍ സ്ഥാപിതമായ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു. കാസ്‌ട്രോയുടെ ഇച്ഛാ ശക്തിയില്‍ വ്യവസായവും വാണിജ്യവും ദേശവല്‍ക്കരിക്കുകയും ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കാസ്ട്രായുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചനം രേഖപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തായിരുന്നു കാസ്‌ട്രോ എന്ന് രാഷ്ട്രപതി അനുസ്മരിച്ചു.
Sorry, there was a YouTube error.