Categories
കോണ്‍ഗ്രസ് വിമത സി.പി.എം പാർട്ടി ഗ്രാമത്തിന്റെ പഞ്ചായത്ത് പ്രസിഡന്റായി.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Also Read
കാസര്‍കോട്: സി.പി.എം ശക്തി കേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി യു.ഡി.എഫ് വിമത പി.ജെ ലിസി തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കോലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സി.പി.എം ഇതര പഞ്ചായത്ത് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത്. ബി.ജെ.പി.യുടെ പിന്തുണയോടെ സിപിഎമ്മിലെ ഓമന ബാലകൃഷ്നെ ഏഴിനെതിരെ 9 വോട്ട് നേടിയാണ് ലിസി പരാജയപ്പെടുത്തിയത്.
സി.പി.എമ്മിലെ വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ബേഡകം ഏരിയാ കമ്മിറ്റി ഉള്‍പ്പെടുന്ന പ്രദേശമാണ് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. സി.പി.എമ്മിന്റെ എന്‍.ടി ലക്ഷ്മിയായിരുന്നു കുറ്റിക്കോലിലെ പഞ്ചായത്ത് പ്രസിഡന്റ്. എന്‍.ടി ലക്ഷ്മിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് വിമതയാണ് പി.ജെ ലിസി. പഞ്ചായത്തിലെ 11 ാം വാര്‍ഡായ ചൂരിത്തോടിനെയാണ് ലിസി പ്രതിനിധീകരിക്കുന്നത്.
Sorry, there was a YouTube error.