Categories
കോണ്‍ഗ്രസിലെ വാക്ക്പോര് വേദനാജനകം: എ.കെ ആന്റണി.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Also Read
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നടക്കുന്ന വാക്ക്പോര് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. താന്‍ ഡല്‍ഹിയിലാണെങ്കിലും മനസ് കേരളത്തിലാണെന്നും സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും ആന്റണി പറഞ്ഞു. നേതൃത്വവും അണികളും ഒരു തരത്തുലുള്ള വിഭാഗീയ ചിന്തകളും മനസ്സില്‍ വെച്ച് പൊറുപ്പിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നേതാക്കള്‍ ആത്മ സംയമനവും പക്വതയും കാണിച്ചു കൊണ്ട് അണികള്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്. അന്യോന്യം കുറ്റപ്പെടുത്തുന്നതും ആരോപണമുന്നയിക്കുന്നതും വെല്ലുവിളി നടത്തുന്നതും പാര്‍ട്ടിക്ക് വലിയ പരിക്കേല്‍പ്പിക്കും. കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെയും വലിയൊരു വിഭാഗം ജനങ്ങളെയും മുന്നില്‍ കണ്ടു വേണം നമ്മുടെ പ്രവര്‍ത്തനമെന്ന് എ.കെ ആന്റണി ഓര്‍മിപ്പിച്ചു.
Sorry, there was a YouTube error.