Categories
കോട്ടയം എസ്.ബി.ടിയില്‍ വന്‍ തീപിടിത്തം.
Trending News




Also Read
കോട്ടയം: കോട്ടയത്ത് എസ്.ബി.ടിയുടെ സി.എം.എസ് കോളജ് ശാഖയില്‍ വന്‍ തീപിടിത്തം. ബാങ്കിന്റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ബാങ്കിലെ കൗണ്ടറുകളും സാധന സാമഗ്രികളും ഏതാണ്ട് കത്തിച്ചാമ്പലായി. 35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോക്കറിന് കേടുപാടുകള്‍ സംഭവിക്കാത്തതിനാല്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണങ്ങളും രേഖകളും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബാങ്കില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ അലാറാം പ്രവര്‍ത്തന രഹിതമായിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടനടി അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്