Categories
news

കോടതികളിലെ മാധ്യമ വിലക്ക് ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി.

ന്യൂഡല്‍ഹി: കേരളത്തില്‍ കോടതികളിലെ മാധ്യമ വിലക്ക് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ നിര്‍ദേശം.

high-court4

ഈ കേസ് പരിഗണിക്കുന്ന കേരളഹൈക്കോടതി നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന്, മാധ്യമങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് കഴിയുന്നതും വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

suprem-court

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest