Categories
news

കോംഗോയിലെ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സേനാഘാംഗങ്ങള്‍ക്ക് പരിക്ക്.

കിന്‍ഷാസ: ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സമാധാന സംഘാംഗങ്ങള്‍ക്ക് പരിക്കേറ്റു. കെയ്‌ഷേറിന് സമീപം പടിഞ്ഞാറന്‍ ഗോമയിലാണ് സ്‌ഫോടനം നടന്നതെന്ന് ഐക്യരാഷ്ട്രസഭാ ദൗത്യസംഘം അറിയിച്ചു. സംഭവത്തില്‍ ഒരു കുട്ടി മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഉഗ്ര ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് ഗോമയിലെ പള്ളി ഇമാം ഇസ്മാഈല്‍ സലൂമു റോയിട്ടേഴ്‌സിനോട് പറഞ്ഞു.

bomb-blast1111

images-1

 

peace-keeping-force_1478598612

18,000 വരുന്ന സമാധാന സേനാംഗങ്ങളാണ് മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ വിവിധ മേഖലകളില്‍ യു.എന്‍ ദൗത്യസംഘങ്ങളായിട്ടുള്ളത്. 1996-2003 കാലയളവില്‍ നടന്ന പ്രാദേശിക ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest