Categories
news

കൊളംബിയ വിമാനാപകടം: മരണം 75, ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം 81 പേരാണ് വിമാനത്തില്‍ ഉണ്ടായത്.

അമേരിക്ക: കൊളംബിയയിലുണ്ടായ വിമാനാപകടത്തില്‍ 75 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഒരു ഫുട്‌ബോള്‍ താരമടക്കം ആറുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

plane-colombia

ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം നിലത്തിറക്കുന്നതിനിടെ  തകര്‍ന്നു വീഴുകയായിരുന്നു. കോപ്പസുഡാഅമേരിക്കാന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോയ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം 81 പേരാണ് വിമാനത്തില്‍ ഉണ്ടായത്.

colombia

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം എന്നാണ് ആദ്യവിവരം.

colambia-02

colambia

plain-crash

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest