Categories
news

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ ആയുധ പരിശീലനം നടത്തിയതിന് തെളിവ്.

മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഇവർക്ക് പോലീസിനെ കണ്ടാല്‍ ആയുധം പ്രയോഗിക്കാനുള്ള നിര്‍ദേശവും ഉണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ സ്വന്തം കൈപ്പടയിലെഴുതിയ പുസ്തകത്തില്‍ നിന്നാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. കാട്ടില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. 33 പെന്‍ഡ്രൈവുകളാണ് മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *