Categories
news

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സപകടം: നാല് പേരുടെ നില ഗുരുതരം.

കൊല്ലം: ചവറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. രാവിലെ 11.15 ഓടെയുണ്ടായ അപകടത്തില്‍ നാല് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

accident

0Shares

Leave a Reply

Your email address will not be published. Required fields are marked *