Categories
news

കൊല്ലത്തു കിട്ടി “8 ലക്ഷത്തിന്റെ” റീചാർജ് ..!!!

കൊല്ലം: മൊബൈല്‍ ഫോണുകളില്‍ നമ്പര്‍ മാറി റീചാര്‍ജാര്‍ജുകള്‍ വന്നാല്‍ ഭാഗ്യമെന്ന് പറഞ്ഞ് ആ വിഷയത്തെ നമ്മള്‍ തള്ളികളയും. പക്ഷേ എട്ട് ലക്ഷം രൂപയുടെ റിച്ചാര്‍ജായാലോ? അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടിയല്ലേ.. സംഭവം പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോണ്‍ നമ്പറിലേക്കാണ്  888515/-(എട്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപ)യുടെ ഒറ്റത്തവണ റീചാര്‍ജ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാര്‍ജ് ചാര്‍ജ് ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഈ ഭീമന്‍ തുകയുടെ റീചാര്‍ജ് തന്റെ ഫോണില്‍ നടന്ന വിവരം മനസിലായത്. സാധാരണ ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ മെസേജ് ലഭിക്കുന്നതാണ്. എട്ടു ലക്ഷം രൂപയുടെ റീചാര്‍ജ് നടന്ന വിവരം മെസേജായി വന്നില്ല. ഫോണിലെ റീചാര്‍ജ് ഹിസ്റ്ററി പരിശോധിച്ചപ്പഴാണ് ഇത് അറിഞ്ഞത്. സംഭവത്തെകുറിച്ച് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയും തൃപ്തികരമായിരുന്നില്ല.

smartphones-feat
സമാനമായ രീതിയില്‍ പലരുടെ ഫോണിലും വന്‍ തുകയുടെ റീചാര്‍ജ് നടന്നിട്ടുണ്ട്. ഇങ്ങിനെ നടന്ന റീചാര്‍ജുകള്‍ ഒന്നും തന്നെ മസേജായി വന്നിട്ടില്ല. മറ്റു ദിവസങ്ങളില്‍ നടന്ന റീചാര്‍ജ് രേഖകളിലൊന്നും പിശകില്ല. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നതിന് ശേഷമാണ് പല റീചാര്‍ജുകളും നടന്നത്. അതിനാല്‍ കള്ളപ്പണം വെളിപ്പിക്കുകയോണോ എന്ന സംശയമാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലന്ന് മൊബൈല്‍ കമ്പനി ജീവനക്കാര്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest