Categories
news

കൊടും ചൂട്: അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലയുരുകുന്നു.

അന്റാര്‍ട്ടിക്ക: മനുഷ്യരാശിയുടെ നിർദാക്ഷിണ്യമുള്ള  പ്രകൃതി ചൂഷണത്തെ തുടര്‍ന്ന് ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞു മലകള്‍ ഉരുകി തുടങ്ങി. ആഗോളതലത്തില്‍ ക്രമാതീതമായി സൂര്യതാപം വര്‍ദ്ധിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് സമീപകാലത്ത് അന്റാര്‍ട്ടിക്കയിലും സംഭവിച്ചിരിക്കുന്നത്.

andartica-4

andartica

andartica-2

ഇന്ത്യാ രാജ്യത്തിന്റെ വലിപ്പമുള്ള അതി ബൃഹത്തായ മഞ്ഞുമലകളാണ് ഉരുകി സമുദ്രത്തില്‍ ലയിച്ചു ചേരുന്നത്. ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞു ശേഖരം ഉരുകുന്നത് ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest