Categories
news

കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി.


തിരുവന്തപുരം: കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകള്‍ കാണാനില്ല. 2008ല്‍ നടന്ന നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ ആണ് കോടതിയില്‍ നിന്ന് കാണാതായിരിക്കുന്നത്. രേഖകള്‍ മുക്കിയതാണെന്നാരോപിച്ച് പരാതിക്കാര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്. കേരള സര്‍വ്വകലാശാല നടത്തിയ സര്‍വ്വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് 198 പേര്‍ക്ക് നിയമനം നടത്തുക വഴി വന്‍ അഴിമതി നടത്തിയതെന്നാണ് ആരോപണം. ഇതെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പരീക്ഷയുടെ ഉത്തരകടലാസ് അടക്കമുള്ള പല രേഖകളും സര്‍വ്വകലാശാലയില്‍ ഇല്ലെന്നു മനസ്സിലായത്.

 

university-of-kerala-campus

 

emblem7
തുടര്‍ന്ന് നിയമനം റദ്ദാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ലോകായുക്തയുടെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് രേഖകള്‍ അപ്രത്യക്ഷമായ വിവരം പുറത്തു വന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest