Categories
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രനീക്കം-മുഖ്യമന്ത്രി.
Trending News

Also Read
തിരുവനന്തപുരം: കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമുള്ള നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന ആരോപണം വെറും അസംബന്ധമാണ്.
രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പിന്‍മാറാണെമെന്നും സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സത്വര നടപടി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Sorry, there was a YouTube error.