Categories
news

കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ അഴിമതി ആരോപണം: മോദിക്ക് തിരിച്ചടിയാകുമോ.. ?

 

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ  450 കോടി രൂപയുടെ അഴിമതി ആരോപണം. സ്വന്തം സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ അണക്കെട്ട് നിര്‍മാണത്തില്‍ മന്ത്രി അഴിമതി നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍റെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയ റിപ്പോർട്ട് പ്രകാരം കോണ്‍ട്രാക്ടര്‍മാരും നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക പവര്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് 450 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് കണ്ടെത്തല്‍. 2014 നവംബറില്‍ തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു ഊര്‍ജ്ജമന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമേക്കേടിനെ തുടർന്ന് തടഞ്ഞ ഫണ്ട്  മന്ത്രി ഇടപെട്ട് ബന്ധു അടക്കമുള്ള കരാറുകാർക്ക് വിതരണം ചെയ്തെന്നാണ് ആരോപണം. മന്ത്രിയുടെ ബന്ധു അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖ പുറത്തുവിട്ട കോൺഗ്രസ്  ആരോപണവിധേയനായ മന്ത്രി രാജി വെക്കണെമന്ന്  ആവശ്യപ്പെട്ടു. എന്നാൽ ബി ജെപി സർക്കാർ വരുന്നതിന് മുമ്പാണ്  ഭൂരിപക്ഷ തുകയും അനുവധിച്ചതെന്നും. വ്യാജ ആരോപണം ഉന്നയിക്കുന്നവർക്ക് ജനങ്ങളുടെ ചെരുപ്പേറ് ലഭിക്കുമെന്നും റിജ്ജു പറഞ്ഞു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest