Categories
news

കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഏഴ് രൂപയാക്കി.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനിമം  നിരക്ക് ആറ് രൂപയിൽനിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെഎസ്ആര്‍ടിസി പ്രതിസന്ധിയെക്കുറിച്ച്
ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. സ്വകാര്യ ബസ്സുകളുടെ മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സർക്കാരിന്റെ തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന് അറിയുന്നു. പുതുക്കിയ നിരക്ക് ജനുവരി മുതല്‍ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest