Categories
news

കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് ഐഒസി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തിരുവനന്തപുരം: പണം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഡീസല്‍ അടിച്ചവകയില്‍ 94 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഐഒസിക്ക് നല്‍കാനുളളത്.

ksrtc-3

ksrtc-1

രണ്ട് മാസങ്ങളായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തന്നെ ഏറെ ഞെരുങ്ങിയാണ്. ശമ്പളത്തിനായി സഹകരണ ബാങ്കില്‍നിന്നും 54 കോടി രൂപ മാത്രമാണ് വായ്പയായി ലഭിച്ചത്. അതുകൊണ്ട് തന്നെ ഡീസലിനായി മാറ്റിവെച്ച കുറച്ച് തുക ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നല്‍കാന്‍ എടുത്തതും ഐഒസിക്ക് കുടിശിക നല്‍കാതിരിക്കാന്‍ കഴിയാതെ വന്നത്. ഡീസല്‍ നല്‍കാനാകില്ലെന്ന് ഐഒസി അറിയച്ചതിനെ തുടര്‍ന്ന് സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ടിസി എംഡി നിര്‍ദ്ദേശം നല്‍കി എന്നാണ് പുറത്തുവരുന്നവാര്‍ത്ത.

0Shares

Leave a Reply

Your email address will not be published. Required fields are marked *