Categories
കുവൈത്തില്‍ തണുപ്പിനൊപ്പം തെരഞ്ഞെടുപ്പ് ചൂട്: പാര്‍ലമെന്റ് വോട്ടെടുപ്പ് പൂര്‍ത്തിയായി.
Trending News




Also Read
കുവൈത്ത് : കുവൈത്തില്‍ 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. തണുത്ത കാലാവസ്ഥയെ അവഗണിച്ച് രാവിലെ എട്ടിനു തന്നെ പോളിങ് ബൂത്തുകള്‍ സജ്ജമായിരുന്നു. പലയിടത്തും രാവിലെ തന്നെ സ്ത്രീകളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. 52.31 ശതമാനം വരുന്ന സ്ത്രീ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. 1985 ലാണ് സ്ത്രീകള്‍ക്ക് കുവൈത്തില്‍ വോട്ടവകാശം ലഭിക്കുന്നത്. എന്നാല്‍ പിന്നീടത് പിന്‍വലിക്കുകയും 2005 ല്‍ വനിതകള്‍ക്ക് വോട്ടവകാശം പുനഃസ്ഥാപിക്കുകയും ചെയ്തു.
15 വനിതകള്‍ ഉള്‍പ്പെടെ 293 പേരാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് പത്തു പേര് വീതം അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെ തിരഞ്ഞെടുക്കും. 15000 സൈന്യങ്ങളെയാണ് സുരക്ഷാ ക്രമീകരണത്തിനായി നിയോഗിച്ചത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്