Categories
news

കുവൈത്ത് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുപ്പ്.


കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. മത്സരരംഗത്തുള്ളത് 287 പേരാണ്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം മൊത്തം 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിനിടയില്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ സൂക്ഷ്മപരിശോധന ആരംഭിക്കുകയും സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു. ഇതില്‍ 128 പേര്‍ മത്സരരംഗത്തുനിന്ന് സ്വയം പിന്‍വാങ്ങിയപ്പോള്‍ 40പേരുടെ പത്രിക തള്ളിയിരുന്നു.

kuwait-news

natonal-kuwait

kuwait-parliament-ofce

രാജകുടുംബാംഗത്തിന്‍േറതുള്‍പ്പെടെ നിരവധി പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ കമീഷന്‍ തള്ളിയത്. മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ അബ്ദുല്‍ ഹമീദ് ദശ്തി, ഹാനി ഹുസൈന്‍, സഫാഹ് അല്‍ ഹാഷിം തുടങ്ങിയ പ്രമുഖരും പത്രിക തള്ളപ്പെട്ടവരില്‍ പെടും. ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍നിന്നും 10 പേര്‍ തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ 75 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പ്പെടെ 150ഓളം വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest