Categories
news

കുവൈത്തിലെ വിദേശ തൊഴിലാളികളുടെ സ്പോൺസര്‍ഷിപ് റദ്ദാക്കാന്‍ സാധ്യത.

കുവൈത്ത്: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന. നിലവിലുള്ള സംവിധാനം അടിമത്ത്വത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ഇത് നിര്‍ത്തലാക്കി അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴില്‍ തേടാന്‍ വിദേശ തൊഴിലാളികള്‍ക്ക് അനുവാദമില്ല. ഇതിനെ തൊഴിലുടമകള്‍ വ്യാപകമായി ചൂഷണം ചെയ്യുകയുമാണ്.

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക നാടുകടത്തല്‍ എന്നപേരില്‍ അവരവരുടെ രാജ്യത്തേക്ക് നാടു കടത്തുന്നുണ്ട്. ഈ നടപടിക്കെതിരെയും സംഘടന മുന്നോട്ട് വന്നിട്ടുണ്ട്. പൊതു ആരോഗ്യ സെന്ററുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വെവ്വേറെ ചികിത്സാ സേവനങ്ങളാണ് ലഭിക്കുന്നതെന്നും ദേശീയതയുടെ പേരിലുള്ള വിവേചനമാണിതെന്നും സംഘടന വിമര്‍ശിച്ചു.

0Shares

The Latest