Categories
news

കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ വീട്ടമ്മമാര്‍ കഷ്ടപ്പെട്ട് സാധനമൊക്കെ എത്തിക്കുമ്പോഴാണ് ഗ്യാസിന്‍റെ വില കേട്ട് ഞെട്ടുന്നത്; ശോഭാ സുരേന്ദ്രന്‍റെ വീഡിയോ കുത്തിപൊക്കി ട്രോളര്‍മാര്‍

ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബി.ജെ.പി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല. മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്.

ഗ്യാസ് വില വർദ്ധനവിനെതിരേ വീട്ടമ്മമാരുടെ രോഷം പുകയുന്നു. ഒരു സാധാരണ വീട്ടമ്മയുടെ പ്രതികരണം കാണൂ ! നാണമില്ലേ കേന്ദ്ര സർക്കാരേ !!

Posted by Chintha Tk on Wednesday, 12 February 2020

അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്‍റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ദ്ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ തുക കഴിഞ്ഞ ആഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *