Categories
news

കാസർക്കോട്ടെ പെരിയ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി.

കാസര്‍കോട്‌: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്പ ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്പ  നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ശില്പശാല 21ന് സമാപിക്കും .കേരളത്തിന് അകത്തും പുറത്തുമുള്ള ശില്പികളുടെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്. കളിമണ്‍ ശില്പങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, സിമന്റില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആര്‍ടിസ്റ്റ് ശിവദാസന്‍, അമ്പിളി, ടി.പി.മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പഠനകളരിയുടെ ഭാഗമാവുന്നുണ്ട്.

kali-701x394

navodaya-ksd

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest