Categories
കാസർകോട് സ്വദേശി ഡോ. എം മാധവൻകുട്ടി ഡൽഹി ചീഫ് സെക്രട്ടറി.
Trending News

Also Read
കാസർകോട്: കാസർകോട് സ്വദേശിയായ ഡോ. എം മാധവൻകുട്ടി ഡൽഹി ചീഫ് സെക്രട്ടറിയായി നിയമിതനായി. ഇത് ആദ്യമായാണ് ഡൽഹി ചീഫ് സെക്രട്ടറി പദത്തിൽ ഒരു മലയാളി നിയമിതനാകുന്നത് . 1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ മാധവൻകുട്ടി ഇതുവരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയായിരുന്നു. നേരത്തെ അരവിന്ദ് കേജരിവാൾ സർക്കാരിൽ ധനകാര്യ സെക്രട്ടറിയും ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു. ബേക്കൽ പാലക്കുന്ന് കരിപ്പോടിയിലെ മുങ്ങത്ത് തറവാട്ടംഗമായ മാധവൻകുട്ടിയുടെ ബാല്യ കൗമാരകാലവും സ്കൂൾ വിദ്യാഭ്യാസവും നാട്ടിൽതന്നെയായിരുന്നു. ഡോ. ശുഭയാണ് ഭാര്യ. പ്രശസ്ത സാഹിത്യകാരി നളിനി ബേക്കൽ മാധവൻകുട്ടിയുടെ സഹോദരിയാണ്.
Sorry, there was a YouTube error.