Categories
കാസർകോട്ട് വാഹനാപകടത്തിൽ എ എസ് ഐ മരിച്ചു.
Trending News




Also Read
കാസര്‍കോട്: ദേശിയ പാതയിലെ പെരിയ കുണിയയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എ എസ് ഐ മരിച്ചു. കാസര്‍കോട് എ.ആര് ക്യാമ്പിലെ ഗ്രേഡ് എ എസ് ഐയും നീലേശ്വരം കരിന്തളം അണ്ടോള്‍ സ്വദേശിയുമായ പത്മനാഭനാണ് (40) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. പത്മനാഭന് സഞ്ചരിക്കുകയായിരുന്ന കാറില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ (ഹെഡ് നേഴ്സ്, കാസര്‍കോട്). മക്കള്‍: പവന് (ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി), കല്യാണി (ഉളിയത്തടുക്ക ജയ് മാതാ സ്കൂള്‍ വിദ്യാര്‍ത്ഥിനി).

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്