Categories
കാസര്‍കോട്ട് യുവതിക്കു നേരെ വെടിവയ്പ്പ്.
Trending News

കാസര്‍കോട്: ചെമ്മനാട് കപ്പണയടുക്കത്ത് താമസിക്കുന്ന മടിക്കേരി സ്വദേശിനിയായ ഖമറുന്നീസ(30)യ്ക്കാണ് വെള്ളിയാഴ്ച്ച രാത്രി വെടിയേറ്റത്. യുവതിയെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read
വീട്ടില്‍ രണ്ടു കുട്ടികള്‍ മാത്രമുള്ള ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മൈസൂര്‍ സ്വദേശിയായ തൗസീഫ് എന്നയാളാണ് വെടിവച്ചതെന്നാണ് വിവരം. വെടിവെപ്പിനുള്ള കാരണവും വ്യക്തമല്ല. ഇതിനിടെ യുവതിയെ വെടിവച്ച തൗസിഫ് മൈസൂരില്‍ തൂങ്ങിമരിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മൈസൂര്‍ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
Sorry, there was a YouTube error.