Categories
കാസര്‍കോട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.
Trending News

Also Read
കാസര്‍കോട്: കാസർകോട് ബാവിക്കര പുഴയില്‍(ചന്ദ്രഗിരിപ്പുഴ) കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (17), കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അദ്‌നാന്‍ (14) എന്നിവരാണ് മരിച്ചത്. ബോവിക്കാനം ബി. എ.ആര്‍.എച്ച്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അസീസ്. അദ്‌നാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ഹർത്താലിനെത്തുടർന്ന് അവധിയതിനാൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. മറ്റു കുട്ടികളുടെ നിലവിളികേട്ടാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മദും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ കരയ്‌ക്കെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്