Categories
news

കാസര്‍കോട് നഗരസഭാ യോഗത്തിൽ കയ്യാങ്കളി.

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.  നഗരസഭയിലെ  ഭവന പുനരധിവാസ പദ്ധതിയിൽ അഴിമതി അരങ്ങേറുന്നതായി ആരോപിച്ച് ബി ജെ പി കൗൺസിലർമാർ  ചെയര്‍പേഴ്‌സൻ ബീഫാത്തിമ ഇബ്രാഹിമിന്റെ ചേമ്പറിലേക്ക് ഇരച്ചു കയറിയതിനെ തുടർന്നാണ് യോഗം ബഹളത്തിൽ കലാശിച്ചത്. ബി ജെ പിയുടെ 14 കൗണ്‍സിലര്‍മാരാണ് പ്രതിഷേധ സ്വരവുമായി പൊടുന്നനെ രംഗത്ത് വന്നത്.

ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് മൂടി വെക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. ആരോപണ വിധേയരായ ഭരണ കക്ഷി കൗണ്‍സിലര്‍മാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിയും പരസ്‌പര വാഗ്‌വാദവും കൊണ്ട് അന്തരീക്ഷം മുഖരിതമായി ബി.ജെ.പി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ചേമ്പറിനടുത്തേക്ക് ഇരച്ച് കയറി.  നഗരസഭാ പ്രതിപക്ഷ നേതാവ് പി. രമേശ്, കെ.ജെ മനോഹരന്‍, സവിത ടീച്ചര്‍, ഉമ, പ്രേമ, തുംഗപ്പ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest