Categories
കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.വി ജയരാജനെ നിയമിച്ചു.
Trending News




Also Read
തിരുവന്തപുരം: കാസര്‍കോട് ജില്ലാ ഗവ:പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. പി.വി ജയരാജനെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
2007-2011 കാലയളവില്‍ അഡീഷണല്‍ ഗവ: പ്ലീഡറായിരുന്നു. നിലവില്‍ ഓള് ഇന്ത്യാ ലോയേര്‍സ് യൂണിയന് ദേശീയമിതി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. 1987 മുതല്‍ കാസര്‍കോട്ട് പ്രാക്ടീസ് ആരംഭിച്ച ജയരാജന് കാസര്‍കോട് ബാര്‍ അസോസിയേഷന് സെക്രട്ടറിയായിരുന്നു.
കാസര്‍കോട്ടെ പഴയകാല മാര്‍ക്സിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. പി.വി.കെ നമ്പൂതിരിയുടെയും ദേവസേന അന്തര്‍ജനത്തിന്റെയും മകനാണ്. പയ്യന്നൂര്‍ കോറോം സ്വദേശിയായ ജയരാജന് അറിയപ്പെടുന്ന സാംസകാരിക പ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്