Categories
കാസര്‍കോട് ചെട്ടുംകുഴിയില്‍ മരമില്ലിന് തീപിടിച്ചു.
Trending News

Also Read
കാസര്‍കോട്: വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ മരമില്ലിന് തീപിടിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചതായി വിലയിരുത്തുന്നുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. സലീം എന്നാളുടെ അജ്മീരിയ എന്ന മരമില്ലിനാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. രാത്രി രണ്ടു മണിയോടെ മരമില്ലില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിതീയണക്കാന്‍ ശ്രമിച്ചെങ്കിലും രാവിലെ ആറുമണിയോടെയാണ് തീ നിയന്ത്രിക്കാന്‍ സാധിച്ചത്.
Sorry, there was a YouTube error.