Categories
കാസര്‍കോട്ട് മൂന്നു ദിവസത്തേക്ക് പൊതു യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്.
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
Also Read
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനങ്ങളും പൊതു പരിപാടികളും നിരോധിച്ചു. ചെറുവത്തൂരിലുണ്ടായ ബി.ജെ.പി – സി.പി.എം സംഘര്‍ഷം രൂക്ഷമായതിനെത്തുടർന്നാണ് പോലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരം പൊതു യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ചൊവ്വാഴ്ച്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ ജില്ലയിലെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷവും അക്രമവും ഉണ്ടായിരുന്നു. ഇതിനെതിരെ ബുധനാഴ്ച വൈകിട്ട് പ്രകടനവും പൊതു യോഗവും നടത്തുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു ദിവസത്തേക്ക് പൊതു യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചത്.
Sorry, there was a YouTube error.