Categories
കാസര്‍കോട്ട് ബി.ജെ.പി ഹര്‍ത്താല്‍ അക്രമാസക്തമായി; പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്.
Trending News




Also Read
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി.

ഹര്‍ത്താലിന്റെ മറവില്‍ അക്രമിസംഘം അഴിഞ്ഞാടി. മംഗലാപുരം-കണ്ണൂര്‍ ദേശീയ പാതയില്‍ കറന്തക്കാട്ട് ബിജെപി പ്രകടനം അക്രമാസക്തമായി. വാഹനങ്ങള്‍ തടയുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ക്കും പോലീസിന് നേരെയും കല്ലേറ് നടന്നു. ബിജെപി പ്രകടന സംഘം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

അക്രമത്തിലും ലാത്തിചാര്‍ജിലും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നഗരത്തില്‍ കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. സിപിഎം പ്രദേശിക ഓഫീസിനും നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപകമായ കല്ലേറുണ്ടായി. നഗരത്തില്‍ കനത്ത പോലീസിനെ വിന്നസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷമാണ് ഹര്‍ത്താലില്‍ കലാശിച്ചത്.

സിപിഎം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ചെറുവത്തൂരില്‍ നിന്ന് ബിജെപി നടത്തിയ പദയാത്രയും പൊതുയോഗവും സിപിഎം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍രണ്ട് സിഐമാര്‍ക്കുംഇരുപത് പോലീസുകാര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സിപിഎം സഞ്ചാരസ്വാതന്ത്ര്യം തടയുന്നെന്ന് ആരോപിച്ച് ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

Sorry, there was a YouTube error.