Categories
news

കാസര്‍കോട് ഉപ്പളയില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോലീസ് റെയ്ഡ്: നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജ സീലുകളും സര്‍ട്ടിഫിക്കേറ്റുകളും കണ്ടെത്തി.

കാസര്‍കോട്: ഉപ്പളയിലെ സഹല്‍ കണ്‍സള്‍ട്ടന്‍സിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 65 പാസ്പോര്‍ട്ടുകളും 30ലേറെ വ്യാജ സീലുകളുമാണ് കണ്ടെത്തിയത്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാജ മണല്‍ പാസുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ക്രമക്കേടും തട്ടിപ്പും നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഉപ്പളയിലെ സഹല്‍ കണ്‍സള്‍ട്ടന്‍സിയില്‍ റെയഡ് നടത്തിയത്. റെയ്ഡില്‍ 66 പാസ്പോര്‍ട്ടുകള്‍ 33 നോട്ടറികള്‍ സാക്ഷ്യപ്പെടുത്തിയ മുദ്രപത്രങ്ങള്‍, കപ്പല്‍ ജോലിക്ക് ആവശ്യമായ നിരവധി സി ഡി സി സര്‍ട്ടിഫിക്കറ്റുകള്‍ പെന്‍ഡ്രൈവുകള്‍, മൂന്ന് കംപ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, 1,32,500 രൂപ, നിരവധി ബാങ്കുകളുടെ പാസ് ബുക്കുകള്‍, നിരവധി വ്യാജ സീലുകള്‍, ബാങ്കുകളുടെ സ്ലിപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലെറ്റര്‍ പാഡ്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള അനുബന്ധ മിശ്രിതങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

ഉപ്പള പെരിങ്ങടിയിലെ അന്‍സാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സഹല്‍ കണ്‍സള്‍ട്ടന്‍സി. ഈസ്ഥാപനം വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രമാണെന്ന് പോലീസ് പറഞ്ഞു, പിടിച്ചെടുത്ത സീലുകളില്‍ കേരള സര്‍ക്കാറിന്റെയും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെയും സീലുകളുണ്ട്. വിശാഖപട്ടണത്തെ വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും വ്യാജ സീലുകളും ഇതില്‍ പെടും.

downloadവിവിധ നോട്ടറികളുടെയും സ്‌കൂളുകളുടെയും സീലുകളും കൂട്ടത്തിലുണ്ട്. സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ പരിശോധിച്ച പോലീസിന്ന് സ്‌കൂളില്‍ നിന്ന് നല്‍കുന്ന കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് മുതല്‍ കപ്പല്‍ ജോലിക്കാവശ്യമുള്ള സി.ഡി.എസ് (കണ്‍ട്ടിന്യൂസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്) വരെയുള്ള 200ലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടത്താനായി. ഫയലുകളുടെ പകര്‍പ്പ് എടുത്ത് വെച്ച ശേഷം കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌ക് ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു. ഉടമയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും സീലുകളും തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് അറിയാന്‍ പറ്റുവെന്ന് പോലീസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest