Categories
news

കാസര്‍കോടിന്റെ കഥാകൃത്ത് പ്രെഫ.എം.എ റഹ്മാന് ‘ഓടക്കുഴല്‍’ അവാര്‍ഡ്.

കൊച്ചി: മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ‘ഓടക്കുഴല്‍’ പുരസ്‌കാരത്തിന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനും
അധ്യാപകനുമായ എം.എ റഹ്മാന്‍ അര്‍ഹനായി. ആദ്യമായാണ് ഒരു കാസര്‍കോട് സ്വദേശി ഓടക്കുഴല്‍ അവാര്‍ഡ് നേടുന്നത്. ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിയാണ് ഇദ്ദേഹത്തിനെ ഓടക്കുഴല്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി. സ്മാരക ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നിലനില്‍പ്പിനും ചെറുത്തു നിലപ്പിനും വേണ്ടി ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒന്നര ദശകം തന്നെ ചെലവഴിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതം തുറന്നുകാട്ടുന്നതാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന ശ്രദ്ധേയ കൃതി. മഹാകവി.ജി യുടെ 39 ാം ചരമ വാര്‍ഷികദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ.എം ലീലാവതി എം.എ റഹ്മാന് അവാര്‍ഡ് സമര്‍പ്പിക്കും. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ നീണ്ട 16 വര്‍ഷത്തോളമായി തൂലിക ചലിപ്പിക്കുന്ന പ്രഗല്‍ഭനായ ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ കൂടിയായ എം.എ റഹ്മാന്റെ സര്‍ഗ്ഗ പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാസര്‍കോട്ടുകാര്‍ കാണുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest