Categories
news

കാളിദാസ് ജയറാമിന് രക്തംകൊണ്ടെഴുതിയ പ്രണയലേഖനം.

Oru Pakka Kathai Movie Hero Kalidas Intro Press Meet Stills


കൊച്ചി: ‘പൂമരം’ ഹിറ്റായത്തോടെ യുവതാരം കാളിദാസ് ജയറാമിന് ആരാധകരും കൂടി. എന്നാല്‍ ആരാധനമൂത്ത് സ്വന്തം രക്തംകൊണ്ട്  “കണ്ണേട്ടാ ലൗവ് യു” എന്നെഴുതിയ ഒരു പെണ്‍കുട്ടിയുടെ കത്താണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാ വിഷയം. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിച്ച  ആ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല.  പക്ഷെ ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്നും എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ സിനിമകള്‍ കാണണമെന്നും കാളിദാസ് ഈ കത്തിനു മറുപടിയെന്നോണം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  ഇത്തരം കാര്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുകയേയുളളൂവെന്നും കത്ത് എഴുതിയത് ആരാണെങ്കിലും സദയം ഇതാവര്‍ത്തിക്കരുതെന്ന്‌ അപേക്ഷിക്കുകയാണെന്നും കാളിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

kalidas1

kalidas

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest