Categories
കാലാവസ്ഥാ വ്യതിയാനം: കുവൈത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
Trending News

Also Read
കുവൈത്ത്: കാലാവസ്ഥാ വ്യതിയാനത്തില്‍ സംഭവിച്ച അപ്രതീക്ഷിത മഴ കാരണം ആസ്ത്‌മയും മറ്റു ശ്വസന സംബന്ധമായ അസുഖങ്ങളും ബാധിച്ച് കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേര്‍ മരണപ്പെട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴയും ശൈത്യവും മൂലം ആസ്ത്‌മയും മറ്റു ശ്വസന സംബന്ധമായ അസുഖങ്ങളും ബാധിച്ച് 844 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നും അവരില്‍ അഞ്ചുപേര്‍ മരിച്ചെന്നുമാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്ലാവി അറിയിച്ചത്.
കാര്‍ ഓടിച്ച് വീട്ടിലേക്ക് പോകവെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം ദസ്മയിലുള്ള ഒരു വീട്ടിലേക്ക് ഇടിച്ച് കയറിയുണ്ടായ അത്യാഹിതത്തിലാണ് ഹൈദരാബാദ് സ്വദേശിയായ ഹുസൈന്‍ മുഹമ്മദ് മരിച്ചത്. ജനങ്ങൾ ആവശ്യമായാ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Sorry, there was a YouTube error.