Categories
news

കാൺപൂരില്‍ അജ്‌മീർ – സിയാല്‍ഡ എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം; നിരവധി പേർക്ക്​ പരിക്ക്​.

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ അജ്‌മീർ – സിയാല്‍ഡ എക്സ്പ്രസ്  പാളം തെറ്റി രണ്ടുപേർ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു. കാൺപൂരിന്​ സമീപം റൂറയിൽ പുലർച്ചെ  5.20ന്​ ആയിരുന്നു അപകടം. രാജസ്ഥാനിലെ അജ്​മീറിൽ നിന്ന്​ കൊൽക്കത്തയി​ലെ സിയാല്‍ഡയിലേക്ക്​ ​ പോകുകയായിരുന്ന ട്രെയിനിന്റെ 15 ബോഗികളാണ്​ പാളംതെറ്റിയത്​.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest