Categories
news

“കാട്ടുനീതിക്കാർ” 7 വയസ്സുകാരനെ ചുട്ടു കൊന്നു.

നൈജീരിയ : മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലക്കുന്ന ഒരു കൊടുംക്രൂരത.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലാഗോസ് നഗരത്തിന് അടുത്ത ബഡാഗ്രി പ്രദേശത്താണ് ശിലാ ഹൃദയരുടെ പോലും ഉള്ളുരുക്കുന്ന ഈ അരും കൊല അരങ്ങേറിയത്. ഗ്രാമത്തിലെ കടയിൽനിന്ന് നിസ്സാരമായതെന്തോ മോഷ്ടിച്ചുവെന്ന കുറ്റത്തിന്റെ പേരിലാണ് ആ പാവം കുരുന്നിൻമേൽ പ്രദേശ വാസികൾ നിർദാക്ഷിണ്യം കാട്ടുനീതി നടപ്പിലാക്കിയത്. കേണപേക്ഷിച്ചിട്ടും നിസ്സഹായനായ ആ ബാലന്റെ നിരപരാധിത്വം ഉൾക്കൊള്ളാൻ ആരും ചെവികൊടുത്തില്ല. ആവോളം മർദിച്ചവശനാക്കിയ ശേഷം ബാലന്റെമേൽ എണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. ബാലൻ പിടഞ്ഞു മരിക്കുന്നതു നോക്കി രസിച്ച ആൾക്കൂട്ടം ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു. നൈജീരിയയിലെ കാട്ടു നീതിക്കാർ നേരത്തെ ഈ മട്ടിൽ 16 കാരിയായ പെൺകുട്ടിയെയും, സർവകലാശാലയിലെ 4 വിദ്യാർത്ഥികളെയും ചുട്ടെരിച്ചു കൊല്ലുകയുണ്ടായി.lynched

15055830_259694164433852_1784671976738084539_n-1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest