Categories
news

കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ് ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു.

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പാക് വെടിവെയ്പില്‍  ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു. ജമ്മു-കശ്മീരില്‍   പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് പാക് റേഞ്ചേഴ്സ്  പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതോടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ എണ്ണം രണ്ടായി. രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

download-1

download-2

download

images-1

പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക് വെടിവെപ്പില്‍ എട്ട് സൈനികരും എട്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest