Categories
കള്ളപ്പണം വെളിപ്പെടുത്തിയ ബിസിനസുകാരനെ ചാനൽ സ്റ്റുഡിയോയിൽനിന്ന് ചർച്ചയ്ക്കിടെ കസ്റ്റഡിയിലെടുത്തു.
Trending News




അഹമ്മദാബാദ് : കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ ബിസിനസുകാരൻ മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ ചാനൽ സ്റ്റുഡിയോയിൽ വെച്ച് ചർച്ചയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നൽകാത്തതിനാലാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി.
Also Read
രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും 13,860 കോടിരൂപയുടെ കള്ളപ്പണമാണ് തൻറെ കയ്യിലുള്ളതെന്ന് മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു.
സെപ്തംബര്‍ 30 നാണ് 67 കാരനായ മഹേഷ് ഷാ പശ്ചിമ മേഖലാ മുഖ്യ ആദായ നികുതി കമീഷണര്‍ക്ക് മുമ്പാകെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇതു പ്രകാരം സര്‍ക്കാരിന് നികുതിയുടെ ആദ്യ ഗഡുവായി നല്‍കേണ്ട 1,560 കോടി രൂപ അദ്ദേഹത്തിന് അടക്കാനായിരുന്നില്ല.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്