Categories
news

കലോത്സവത്തിനൊരുങ്ങി കണ്ണൂര്‍.

കണ്ണൂര്‍: 57-ാമത് സംസ്ഥാന യുവജനോല്‍സവത്തിന് സാക്ഷ്യം വഹിക്കാന്‍ കണ്ണൂര്‍ ഒരുങ്ങി കഴിഞ്ഞു. അയ്യായിരം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന പ്രധാന വേദി ‘നിള’യുടെ കാല്‍നാട്ടുകര്‍മം കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന മേളയ്ക്ക് 20 വേദികളാണ് ഒരുങ്ങുന്നത്.

12,000 മല്‍സരാര്‍ഥികളുള്‍പ്പെടെ കാല്‍ലക്ഷം പേര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി. അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എം.പി, എം.എല്‍.എ.മാരായ കെ.എം.ഷാജി, ജയിംസ്മാത്യൂ, സണ്ണിജോസഫ്, പി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest