Categories
കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: തൃശൂര്‍ ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.
Trending News




Also Read
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കലക്ടറേറ്റിന് മുന്നിലെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെ 10 ഓളം പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും
പരിക്കേറ്റു.
കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താലും ഞായറാഴ്ചത്തെ അവധിയും, തിങ്കളായഴ്ച സഹകരണ വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് ഹര്‍ത്താലും വരുന്നതോടെ തൃശൂര്‍ ജില്ല മൂന്ന് ദിവസത്തെ അവധിയിലേക്ക് നീങ്ങുകയാണ്. എന്നാല്‍ നാളെത്തെ പി.എസ്സ്.സി പരീക്ഷയില്‍ മാറ്റമുണ്ടാകില്ല.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്